LatestLocal News

ഏകീകൃത യൂണിഫോം അടിച്ചേൽപ്പിക്കാനുളള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണം: എസ് എസ് എഫ്


ബാലുശേരി: ജന്റർ ന്യൂട്രാലിറ്റിയുടെ പേരിൽ യൂണിഫോം പരിഷ്‌കാരം അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് ബാലുശ്ശേരി ഗവ. ഗേൾസ് സ്കൂൾ അധികൃതർ പിന്മാറണമെന്ന്  എസ് എസ് എഫ് ബാലുശ്ശേരി ഡിവിഷൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട്  പ്രിൻസിപ്പലിന് നിവേദനവും നൽകി. ആൺകുട്ടികളുടെ വേഷം പെൺകുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണ്. വസ്ത്രങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യവും, ബഹുസ്വരതയും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിൽ ദുരൂഹതയുണ്ട്. സ്ത്രീകൾക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ അതിന്റെ പ്രതിവിധികളെ കുറിച്ചുള്ള ആലോചനകൾക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും എസ് എസ് എഫ്  പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേരള മുസ്ലീം ജമാഅത്ത് ബാലുശേരി സോണ്‍ ജന:സെക്രട്ടറി കോയ ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍,
എസ് എസ് എഫ് ജില്ലാ ജന:സെക്രട്ടറി ഡോ. എം.എസ് മുഹമ്മദ്,ബാലുശേരി ഡിവിഷന്‍ ജന:സെക്രട്ടറി നൗഫൽ കുറുമ്പോയിൽ എന്നിവരാണ്
സ്കൂളധികൃതർക്ക് നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നത്.

Reporter
the authorReporter

Leave a Reply