കോഴിക്കോട്: ഡിസംബർ 30 ന് നടക്കുന്ന കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗത സoഘം രൂപീകരണ യോഗം കോഴിക്കോട് നളന്ദ ഹോട്ടലിൽ നടന്നു.

സി.ഒ.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാജ്മോഹൻ മാമ്പ്ര ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡൻ്റ് പി. അഫ്സൽ അധ്യക്ഷനായിരുന്നു
സംസ്ഥാന വൈസ് പ്രസിഡൻ്റ് എം മൻസൂർ ,ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ,
സംസ്ഥാന സമിതിയംഗം എ.സി നിസാർ ബാബു, ജില്ല എക്സിക്യുട്ടീവ് അംഗങ്ങളായ സുധീഷ് കുമാർ,സത്യനാഥ് ,ടി.വാസുദേവൻ ,ജയദേവ് എന്നിവർ സംസാരിച്ചു

വിനോദ് കുമാർ ചെയർമാനും പി.അഫ്സൽ കൺവീനറുമായ 51 അംഗ സ്വാഗത സംഘം കമ്മറ്റിയെ തെരഞ്ഞെടുത്തു
