പാലക്കാട്: ഓണം നാളുകളിലെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. 06043 ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി എക്സ്പ്രസ് നാല്, 11, 18, 25 തീയതികളിലും 06044 കൊച്ചുവേളി – ചെന്നൈ സെന്‍ട്രല്‍ 29, സെപ്റ്റംബര്‍ അഞ്ച് 12, 19, 26 തീയതികളിലും പ്രത്യേക സര്‍വിസുകള്‍ നടത്തും.