Accident newsLatest

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ഏഴ് തൊഴിലാളികൾ മരിച്ചു; 14 പേർക്ക് പരിക്ക്,

Nano News

ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ഏഴ് പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.

ചമോലി ജില്ലയിലെ പിപൽകോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷന്റെ(ടിഎച്ച്ഡിസി) ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് മിന്നൽപ്രളയത്തിന് പിന്നാലെ വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. സംഭവസമയം 22 തൊഴിലാളികളാണ് തുരങ്കത്തിലുണ്ടായിരുന്നത്. ഇവരിൽ 20 പേരെയും പിന്നീട് പുറത്തെത്തിച്ചു. എന്നാൽ, ഏഴുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും രക്ഷാദൗത്യത്തിനായി സ്ഥലത്തുണ്ട്. തുരങ്കത്തിനുള്ളിൽനിന്ന് മണ്ണും അവശിഷ്ടങ്ങളും നീക്കംചെയ്ത് കുടുങ്ങികിടക്കുന്നവരെ കൂടി കണ്ടെത്തി.


Reporter
the authorReporter

Leave a Reply

error: Content is protected !!