ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു.
എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്.
അഞ്ച് പേർക്ക് പരിക്കേറ്റു.
എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.
ക്രാഷ് ബാരിയറിലിടിച്ച് വാഹനം നിൽക്കുകയായിരുന്നു.
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.










