കോഴിക്കോട്:- മലയാള സിനിമയിൽ അനശ്വരമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മഹാനടനായിരുന്നു സത്യനെന്ന് സംഘടനയുടെ രക്ഷാധികാരിയും സിനിമാനയരൂപീകരണ സമിതി അംഗവുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണി പറഞ്ഞു. സത്യൻ്റെ 55ാം ചരമ വാർഷിക ദിനചരണത്തോടനുബന്ധിച്ച് മലയാള ചലച്ചിത്ര കാണികൾ(മക്കൾ) സംഘടന സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കൾ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ഭാസ്‌കരൻ ചേലേമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് ടി.പി വാസു , ജയൻ ബാലകൃഷ്ണൻ, അഡ്വ. എം.കെ. അയ്യപ്പൻ, എ.പി. ബാലകൃഷ്ണൻ , പത്മനാഭൻ വേങ്ങേരി എന്നിവർ പ്രസംഗിച്ചു.










