കോഴിക്കോട്: ബേപ്പൂർ ഹൈസ്ക്കൂളിൽ നിന്നും 1992 ൽ എസ് എസ് എൽ സി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “വൈബ്ബ്സ് 92” വിൻ്റെ നേതൃത്വത്തിൽ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ ശേഖരിച്ചു നൽകി.രണ്ടാം വർഷമാണ് ഈ ഉദ്യമം വിജയകരമായി പൂർത്തിയാക്കിയത്.

കൂട്ടായ്മയിലെ അംഗങ്ങൾക്കു പുറമേ പൊതുജനങ്ങളും ഈ സദുദ്യമത്തിൽ പങ്കാളികളായി.പുനരുപയോഗിക്കാൻ സാധിക്കുന്നതും പഴകിയതല്ലാത്തതുമായ വസ്ത്രങ്ങളാണ് ശേഖരിച്ചത്.ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നതിലപ്പുറം സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ നിരവധി പ്രവർത്തനങ്ങൾ വൈബ്ബ്സ് നടത്തി വരുന്നുണ്ട്.

ബേപ്പൂർ ഹൈസ്ക്കൂൾ പരിസരത്തു നടന്ന പരിപാടിക്ക് വൈബ്ബ്സ് 92 പ്രസിഡണ്ട് സജിത ഗോപി, സെക്രട്ടറി അംബുജം.പി ട്രഷറർ താഹിറ കെ.പി,
അൻവർ.പി,സുധീർ.പി,ബിന്ദു.പി,സക്കീർ ഹുസൈൻ.പി പി,അബ്ബാസ് സി.വി, അബ്ദുറഹിമാൻ കെ.ടി,സ്മിത.യൂ,
മിനീത.പി,ഷെരീഫ എന്നിവർ നേതൃത്വം നൽകി.










