തിരുവനന്തപുരം:കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍കാരുടെ ആനുകൂല്യ ങ്ങള്‍ തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും പെന്‍ഷന്‍ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശികകള്‍ അടിയ ന്തിരമായി അനുവദിക്കണമെന്നും എഐറ്റിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പെന്‍ഷന്‍ പരിഷക്കരണ, ക്ഷാമാശ്വാസ കുടിശികകള്‍ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് കൗണ്‍സില്‍ നടത്തിയ വമ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ പെന്‍ഷനേഴ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സുകേശന്‍ ചൂലിക്കാട്, ജോയിന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ എന്നിവര്‍ സംസാരിച്ചു. എ.നിസാറുദീന്‍, പി.എം. ദേവദാസ്, പി.ചന്ദ്രസേനന്‍, ആര്‍. ശരത്ചന്ദ്രന്‍നായര്‍, ബി.വിജയമ്മ, എം.എം. മേരി, ആര്‍. സുഖലാല്‍, എം.എ. ഫ്രാന്‍സിസ്, അഹമ്മദ്കുട്ടി കുന്നത്ത്, കെ.ജി.രാധാകൃഷ്ണന്‍, യൂസഫ് കോറോത്ത്, എ. ഹരിചന്ദ്രന്‍ നായര്‍ ബി.ശ്രീകുമാര്‍ തുടങ്ങിയവര്‍ നിയമസഭാ മാര്‍ച്ചിന് നേതൃത്വം നല്‍കി.