കോഴിക്കോട്: ലോക അപസ്മാര ദിനത്തില്‍ നാഷണല്‍ ട്രസ്റ്റ് സ്റ്റേറ്റ് ലെവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി, സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, വനിത-ശിശുവികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ‘കിരണം’ എന്ന പേരില്‍ സൗജന്യ അപസ്മാര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അപസ്മാര ശസ്്ത്രക്രിയ നിര്‍വ്വഹിക്കുന്ന പദ്ധതിക്കും ഇതോടെ തുടക്കമായി.
കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അപസ്മാരത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയും, അപസ്മാര ബാധിതരോടുള്ള വിവേചന പൂര്‍ണ്ണമായ സമീപനം അവസാനിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണെന്നും, ലഭ്യമായ എല്ലാവിധ ചികിത്സാ സൗകര്യങ്ങളും പ്രാപ്യമായ രീതിയില്‍ ഓരോ അപസ്മാര ബാധിതനും ലഭിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കൂട്ടായ നേതൃത്വം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
അബ്ദുള്‍ ബാരി യു വനിതാ-ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ അബ്ദുള്‍ ബാരി യു അദ്ധ്യക്ഷത വഹിച്ചു. ഡോ. ജേക്കബ് ആലപ്പാട്ട് (ഹെഡ്, ന്യൂറോസയന്‍സസ് വിഭാഗം ആസ്റ്റര്‍ മിംസ്), ലുക്മാന്‍ പൊന്‍മാടത്ത് (സി ഒ ഒ, ആസ്റ്റര്‍ മിംസ് കോഴിക്കോട്) എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. അഷ്‌റഫ് വി. വി (ഡയറക്ടര്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്-ന്യൂറോളജി വിഭാഗം ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍), ഡോ. മുരളീ കൃഷ്ണന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, ന്യൂറോസര്‍ജറി), ഡോ. സ്മിലു മോഹന്‍ലാല്‍ (കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ന്യൂറോളജി) ബിനീഷ് (സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്) രാജന്‍ തെക്കയില്‍ (പരിവാര്‍ ജില്ലാ സെക്രട്ടറി)സക്കിന്ദര്‍ പി , എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് ഡോ. ശ്രീവിദ്യ എല്‍ കെ (കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ്, ആസ്റ്റര്‍ മിംസ്), ഡോ. ആരതി ബാലാജി (സ്‌പെഷ്യലിസ്റ്റ് ന്യൂറോളജിസ്റ്റ് ആസ്റ്റര്‍ മിംസ്), ഡോ. തുഷാര്‍ (സ്‌പെഷ്യലിസ്റ്റ്, ന്യൂറോളജിസ്റ്റ് ആസ്റ്റര്‍ മിംസ്) എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.