GeneralLatest

പുറക്കാട്ടേരിയിൽ വാഹനാപകടം; മൂന്ന് മരണം


കോഴിക്കോട് :പുറക്കാട്ടിരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കർണ്ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. ഒമ്പത്പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

 


Reporter
the authorReporter

Leave a Reply