Sunday, July 14, 2024
Latest

അറിയിപ്പുകൾ കോഴിക്കോട് -20/06/2022


സൗജന്യ പരിശീലനം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 60 ദിവസത്തെ സൗജന്യ മൃഗസംരക്ഷണ പരിശീലന പരിപാടിയായ ‘പശുമിത്ര പരിശീലനം ഉടൻ ആരംഭിക്കും. വിവരങ്ങൾക്ക് 9447276470, 04952432470

അക്കൗണ്ടിങ്, ഡേറ്റാ എൻട്രി കോഴ്‌സുകൾ

എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ – ഇംഗ്ലീഷ്, മലയാളം – കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 0495 2720250

വാക് ഇൻ ഇന്റർവ്യൂ 28 ന്

സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യുരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കാഷ്വൽ ലേബർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പത്താം ക്ലാസ് പാസ്സായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച ഉദ്യോഗാർഥികളു്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ജൂൺ 28ന് 10 മണി മുതൽ ഉച്ചക്ക് ഒരു മണിക്കുള്ളിൽ സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തണം

റീ- ടെൻഡർ

വാണിമേൽ പഞ്ചായത്തിലെ 26 അങ്കണവാടികളിലെ പ്രീ-സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേയ്ക്ക് ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം) പാൽ വിതരണം ചെയ്യുന്നതിന് റീ- ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു ലിറ്റർ പാലിന് പരമാവധി അൻപത് രൂപ നിരക്കിൽ വിതരണം ചെയ്യാനുള്ള ടെൻഡർ സമർപ്പിക്കാം. ജൂൺ 27 ന് ഉച്ചയ്ക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോൺ: 0496 2555 225.

റീ-ടെൻഡർ

നാദാപുരം പഞ്ചായത്തിലെ 37 അങ്കണവാടികളിലെ പ്രീ-സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേക്ക് ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം) പാൽ വിതരണം ചെയ്യുന്നതിന് റീ- ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു ലിറ്റർ പാലിന് പരമാവധി അൻപത് രൂപ നിരക്കിൽ കുറയാതെ വിതരണം ചെയ്യുന്നതിനുള്ള റീ- ടെൻഡർ സമർപ്പിക്കാം. ജൂൺ 27 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0496 -2555 225.

ദർഘാസ്

നാദാപുരം പഞ്ചായത്തിലെ 37 അങ്കണവാടികളിലെ പ്രീ-സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേയ്ക്ക് ആഴ്ചയിൽ രണ്ട് ദിവസം (ചൊവ്വ, വെള്ളി) കോഴിമുട്ട വിതരണം ചെയ്യുന്നതിന് ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു മുട്ടയ്ക്ക് പരമാവധി ആറ് രൂപ നിരക്കിൽ കുറയാതെ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി: ജൂൺ 27 ഉച്ചക്ക് ഒരു മണി. ഫോൺ: 0496 2555225.

ദർഘാസ്

വാണിമേൽ പഞ്ചായത്തിലെ 26 അങ്കണവാടികളിലെ പ്രീ സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേയ്ക്ക് ആഴ്ചയിൽ 2 ദിവസം (ചൊവ്വ, വെള്ളി) കോഴിമുട്ട വിതരണം ചെയ്യാൻ താത്പര്യുള്ളവരിൽനിന്നും ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു മുട്ടയ്ക്ക് പരമാവധി ആറ് രൂപ നിരക്കിൽ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി: ജൂൺ 27 ഉച്ചക്ക് ഒരു മണി. ഫോൺ: 0496 2555225

റീ- ടെൻഡർ

മുക്കം ഐ.സി.ഡി.എസ് പ്രൊജക്ടിലെ മാവൂർ, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും 117 അങ്കണവാടികളിലേക്ക് കോഴിമുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച റീ-ടെൻഡറുകൾ ക്ഷണിച്ചു. ജൂൺ 22ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോൺ: 04952294016.

സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ പി.എസ്.സി അം​ഗീകൃത കോഴ്‌സായ ഡി.ടി.പി, ബി.സി.എ, ഡേറ്റാ എൻട്രി, അക്കൗണ്ടിങ്ങ്, ടൈലറിങ്ങ്കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

പാലുത്പാദന പരിശീലനം

ബേപ്പൂർ നടുവട്ടത്തുള്ള കേരള സർക്കാറിന്റെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 28,29 തീയതികളിൽ ക്ഷീരകർഷകർക്കായി ശുദ്ധമായ പാലുത്പാദനത്തിൽ പരിശീലനം നൽകും. താത്പര്യമുള്ളവർ ജൂൺ 25 വൈകുന്നേരം 5 മണിക്ക് മുൻപ് dd-dtc-kkd.dairy@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ 0495-2414579 നമ്പരിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യണം.


Reporter
the authorReporter

Leave a Reply