BusinessLatest

സോഹോ മാര്‍ക്കറ്റ്‌പ്ലേസില്‍ ഇന്ത്യാമാര്‍ട്ടിന്റെ സൗജന്യ പ്ലഗിന്‍


കൊച്ചി: ഓണ്‍ലൈന്‍ ബിസിനസ് അപ്ലിക്കേഷന്‍ സ്റ്റോറായ സോഹോ മാര്‍ക്കറ്റ്‌പ്ലേസില്‍ ഇന്ത്യാമാര്‍ട്ട് തങ്ങളുടെ ഔദ്യോഗിക പ്ലഗിന്‍ അവതരിപ്പിച്ചു. ഇന്ത്യാമാര്‍ട്ടിന്റെ ലീഡ് മാനേജറിലെ ലഭ്യമായ എല്ലാ ലീഡുകളുടേയും വിവരങ്ങള്‍ സോഹോ സിആര്‍എമ്മുമായി ഈ പ്ലഗിന്‍ സംയോജിപ്പിക്കുന്നു. സോഹോ സിആര്‍എം ഉപയോഗിക്കുന്ന ഇന്ത്യാമാര്‍ട്ട് സെല്ലര്‍മാര്‍ക്ക് അധികം പണം നല്‍കാതെ തന്നെ ഈ സൗജന്യ പ്ലഗിന്‍ വഴി പുതിയ ലീഡുകള്‍ ലഭിക്കും.

എല്ലാ രണ്ട് മണിക്കൂറിലും ഈ പ്ലഗിന്‍ ഇന്ത്യാമാര്‍ട്ട് ലീഡുകള്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കും. 365 ദിവസം വരെ പഴക്കമുള്ള ലീഡുകള്‍ കണ്ടെത്താനും സൗകര്യമുണ്ട്. സോഹോ മാര്‍ക്കെറ്റ്‌പ്ലേസില്‍ മറ്റു സിആര്‍എം പ്ലാറ്റ്‌ഫോമുകള്‍ പ്ലഗിനുകള്‍ക്ക് പണം വാങ്ങുമ്പോള്‍ ഇന്ത്യാമാര്‍ട്ട് സൗജന്യമായാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്


Reporter
the authorReporter

Leave a Reply