Monday, November 11, 2024
Latest

അറിയിപ്പുകൾ 24 05 2022 കോഴിക്കോട്


ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (ആൺകുട്ടികൾ) പ്രവേശനം
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാവൂരിലെ ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022- 23 വർഷം പ്രവേശനം  നടത്തുന്നതിനായി അഞ്ച് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളിൽനിന്നും അപേക്ഷ  ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ മെയ് 30 വൈകീട്ട് അഞ്ചിനകം കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9745316892
ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (പെൺകുട്ടികൾ) പ്രവേശനം
കോഴിക്കോട് കോർപറേഷനു കീഴിൽ എലത്തൂരിലെ  പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 വർഷം പ്രവേശനം  നടത്തുന്നതിനായി അഞ്ച് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ മെയ് 30 വൈകീട്ട് അഞ്ചിനകം കോഴിക്കോട് കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക കോഴിക്കോട് കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.
റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കും, ജോലിയിൽ നിന്നും വിടുതൽ ചെയ്ത സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാത്തവർക്കും, പുതുക്കൽ റദ്ദായി വീണ്ടും രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ഈ അവസരം ഉപയോ​ഗിക്കാം.
മെയ് 31 വരെ ഓൺലൈൻ പോർട്ടലിന്റെ ഹോംപേജിൽ നൽകിയിട്ടുള്ള Special Renewal’ ഓപ്ഷൻ വഴിയോ, ഓഫീസിൽ നേരിട്ട് ഹാജരായോ രജിസ്ട്രേഷൻ പുതുക്കാം. വെബ്സൈറ്റ്: www.eemployment.kerala.gov.in
കോഷന്‍ ഡെപോസിറ്റ് തുക  കൈപ്പറ്റണം
മൊകേരി ഗവ. കോളേജില്‍ 2013 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയതും ഇനിയും കോഷന്‍ ഡെപോസിറ്റ് തുക തിരികെ വാങ്ങിയിട്ടില്ലാത്തതുമായ വിദ്യാര്‍ഥികള്‍ ജൂണ്‍ ഏഴിനോ അതിന് മുമ്പോ കോളേജ് ഓഫീസില്‍ നേരിട്ടെത്തി തുക കൈപ്പറ്റണം. നിശ്ചിത തീയതിക്കുള്ളില്‍ കോഷന്‍ ഡെപോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപോസിറ്റ് തുക സര്‍ക്കാരിലേക്ക് കണ്ട് കെട്ടും. ഫോണ്‍: 0496 2587215.
എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴില്‍ മേള
സിവില്‍ സ്റ്റേഷനിലെ  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബലിറ്റി സെന്ററില്‍ മേയ് 26, 27, 28 തീയ്യതികളിലായി ജോബ് ഡ്രൈവ് നടത്തുന്നു. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.എസ് സി നേഴ്‌സിംഗ്, ബി.ടെക്/ എം.ടെക് (സിവില്‍ /സ്ട്രക്ച്ചറല്‍/ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍) യോഗ്യതയുള്ളവര്‍ക്ക് മേയ് 25 നകം 250 രൂപ ഒറ്റത്തവണ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 0495 2370176/178.  ഫേസ്ബുക്ക് പേജ്: calicutemployabilitycentre
റേഷന്‍ കട ലൈസന്‍സി നിയമനം;  അപേക്ഷകള്‍ ക്ഷണിച്ചു
കൊടുവള്ളി മുനിസിപ്പാലിറ്റി ഡിവിഷൻ 28 -ലെ മുക്കിലങ്ങാടി പ്രദേശത്തെ 71 ആം നമ്പര്‍ റേഷന്‍ കടയില്‍  ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിനായി വിജ്ഞാപനം ചെയ്ത ഒഴിവിലേക്ക് പട്ടികജാതി സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍/ സഹകരണ സംഘങ്ങള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും 62 നും പ്രായപരിധിയില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ വിജ്ഞാപന തീയ്യതിക്ക് മുമ്പ് തുടര്‍ച്ചയായി മൂന്ന് വര്‍ഷക്കാലം റേഷന്‍ കട സ്ഥിതി ചെയ്യുന്ന താലൂക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 23 ന് വൈകീട്ട് മൂന്ന് മണിക്കകം നേരിട്ടോ തപാല്‍ മുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ  സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട വിധവും വിശദമായ നോട്ടിഫിക്കേഷനും ജില്ലാ സപ്ലൈ ഓഫീസിലും ബന്ധപ്പെട്ട താലൂക്ക്/ സിറ്റി റേഷനിംഗ് ഓഫീസുകളിലും പഞ്ചായത്ത്/ വില്ലേജ് ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്, കോഴിക്കോട്- 0495 2370655, താലൂക്ക് സപ്ലൈ ഓഫീസ്, താമരശ്ശേരി- 0495 2224030
ഗസ്റ്റ് അധ്യാപക ഒഴിവ്
ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 31ന് നേരിട്ട് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. 31ന്  രാവിലെ 10  മണി –  കമ്പ്യൂട്ടര്‍ സയന്‍സ്, രാവിലെ 11.00 മണിക്ക്  –  മാത്തമാറ്റിക്‌സ്, ഹിന്ദി. ഫോണ്‍: 0490 2966800.
പുനർലേലം
മലാപറമ്പിലെ സാങ്കേതിക  വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിലെ  മഹാഗണി മരം ഇന്ന് (മെയ് 25) രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് പുനർലേലം ചെയ്ത് വിൽപ്പന നടത്തുമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ക്വട്ടേഷനുകൾ  ഇന്ന് രാവിലെ 10 മണി വരെ ഓഫീസിൽ സമർപ്പിക്കാം ഫോൺ: 0495 2373819

Reporter
the authorReporter

Leave a Reply