കോഴിക്കോട്: അർപ്പണബോധവും ത്യാഗ മനസ്സുമുള്ള അധ്യാപകരാണ് പുതിയലോകം പാകപ്പെടുത്തുന്നതന്നും, അത്തരം അധ്യാപകരാണ് റഹ്മാനിയുടെ മുതൽക്കൂട്ടന്നും കേരള തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. “തിരികെ” എന്ന പേരിൽ സർവീസിൽ നിന്ന് വിരമിക്കുന്ന മെഡിക്കൽ കോളേജ് റഹ് മാനിയ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ ഒന്നാം സ്ഥാനത്തെത്തിയ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിനുള്ള കേരള ഗവൺമെൻറിൻറെ അഭിനന്ദനവും മന്ത്രി അറിയിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ കെ.മുഹമ്മദ് ബഷീർ, എ.പി.സലീം ( മലയാളം), ജാസ്മിൻ. എൻ.(കെമിസ്ട്രി), സഫിയ. എൻ. (ഹിന്ദി) എന്നീ അധ്യാപകർക്ക് മന്ത്രി ഉപഹാരം നൽകി.

റിട്ട. ജില്ലാ ജഡ്ജ് മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻറ് എൻജിനിയർ സലീം അധ്യക്ഷനായി.മാനേജർ പി.അഹമ്മദ്കോയ , പ്രസിദ്ധ മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പ്, കോർപ്പറേഷൻ കൗൺസിലർ ഇ.എം. സോമൻ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ.പി. ആഷിക്, ഷബീർ ചെറുവാടി , ഇ എൻ ഹബീബ, എം പി ടിഎ പ്രതിനിധി ജസീല സ്കൂൾ ഹെഡ്മിസ്ട്രസ് ഖമറുല്ലൈല, പൂർവ വിദ്യാർത്ഥി പ്രതിനിധി റാസി മുൻ മുൻ പിടിഎ പ്രസിഡണ്ടുമാരായ വി ടി രാജൻ, വി അനിൽകുമാർ, എ കെ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഒകെ. അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാനവാസ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു.