കൊച്ചി: നടന്‍ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം വാങ്ങാന്‍ വിസമ്മതിച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്ലര്‍ ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്.
സീരീസിലെ ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച രമേശ് നാരായണന് പുരസ്‌കാരം കൈമാറാനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ വലിയ താല്‍പര്യത്തോടെയല്ലാതെ രമേശ് നാരായണന്‍ ആസിഫില്‍ നിന്നും ട്രോഫി വാങ്ങിക്കുന്നതും അദ്ദേഹത്തോട് പോയി ഇരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നല്‍കാന്‍ പോലും അദ്ദേഹം വിസമ്മതിച്ചു. ശേഷം സംവിധായകന്‍ ജയരാജിനെ വേദിയിലേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച് കൊടുത്ത ശേഷം അത് തനിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
സദസിന് നേരെ തിരിച്ചു വച്ച് ഔദ്യോഗികമായ രീതിയിലാണ് രമേശ് നാരായണ്‍ പുരസ്‌കാരം കൈപ്പറ്റിയത്. ശേഷം പുരസ്‌കാരവുമായി ജയരാജനുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. വളരെ മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് മിക്കവരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.