കോഴിക്കോട്: കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി എം.ടി.രമേശ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30 ന് കലക്ടറേറ്റിലാണ് പ്രത്രികാ സമർപ്പണം. പ്രമുഖ എൻ.ഡി.എ, ബി.ജെ.പി. നേതാക്കളും തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും സംബന്ധിക്കും.
എരഞ്ഞിപ്പാലത്ത് നിന്നും പ്രവർത്തകരോടൊപ്പം തുറന്ന വാഹനത്തിലാണ് എം.ടി.രമേശ് കലക്ട്രേറ്റിലെക്കെത്തുക.
പാലാഴിയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് എംടി രമേശിന് കെട്ടിവെക്കാനുള്ള തുക കൈമാറിയത്. അവരുടെ സ്നേഹവും വാത്സല്യവും ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷയോടു കൂടി തന്നെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതെന്ന് എം ടി രമേശ് അഭിപ്രായപ്പെട്ടു.