ExclusiveLatest

“അമ്മ” തൊട്ടിലിന് നവ പുത്ര ഭാഗ്യം പേര് “ആദി”

Nano News

കോഴിക്കോട്:സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളിൽ ഏറ്റവും ആധൂനിക സാങ്കേതിക വിദ്യയോടെ കഴിഞ്ഞ മാസം 17 ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പ്രഥമ അതിഥി.ഇന്നലെ രാത്രി 8.45 ഓടുകൂടിയാണ് അമ്മ തൊട്ടിലിൽ 2 ദിവസം പ്രായമുള്ള ആൺ കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ആദി എന്ന് പേരിട്ടതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.
കുഞ്ഞു എത്തിയ വിവരം മൊബൈൽ അപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടവർ അറിയുകയായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടി നേഴ്സ് കുഞ്ഞിനെ എടുത്തു. സമിതി ജില്ലാ സെക്രട്ടറി പി ശ്രീദേവും സമിതി ജീവനക്കാരും ആശുപത്രിയിൽ എത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞു ആശുപത്രിയിൽ നീരിക്ഷണത്തിലാണ്.

ആഗസ്റ്റ് 17-ന് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്ത അമ്മത്തൊട്ടിൽ
മുൻ എം.എൽ എയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. പ്രദീപ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ
എന്നിവരുടെ പ്രാദേശിക
ഫണ്ട് ഉപയോഗിച്ച് ആണ് അമ്മത്തൊട്ടിൽ നിർമ്മിച്ചതാണ്.


Reporter
the authorReporter

Leave a Reply

error: Content is protected !!