വെള്ളിമാട്കുന്ന്: മലാപ്പറമ്പ് ഗവൺമെന്റ് വനിതാ പോളിടെക്നിക്ക് എൻഎസ്എസ് വളണ്ടിയേഴ്സ് ചിങ്ങം ഒന്നിന് ഗവൺമെന്റ് ഓൾഡ് ഏജ് ഹോമിൽ സന്ദർശനം നടത്തി അവിടുത്തെ താമസക്കാർക്ക് ഭക്ഷണം നൽകി, വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വളണ്ടിയർ സെക്രട്ടറി ദിവ്യശ്രീ സ്വാഗതം പറഞ്ഞു.ഗവൺമെന്റ് ഓൾഡ് ഏജ് ഹോം സൂപ്രണ്ട് രഞ്ജിനി അധ്യക്ഷത വഹിച്ചു ചടങ്ങ് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹൻ ഉദ്ഘാടനം ചെയ്തു വളണ്ടിയർ സെക്രട്ടറി അനാമിക നന്ദി പറഞ്ഞു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തി എൻഎസ്എസ് വളണ്ടിയർമാർ സ്വയം നിർമ്മിച്ച പേപ്പർ പേന വിപണനം നടത്തിയാണ് പരിപാടിക്കുള്ള പണം സ്വരൂപിച്ചത് പേപ്പർ പേനയുടെ വിപണന ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് റീജണൽ ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ നിർവഹിച്ചു