Friday, July 12, 2024
GeneralLatest

മൈക്രോസോഫ്റ്റിന്റെ എം വി പി അവാർഡ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാന്


കോഴിക്കോട്‌: മൈക്രോസോഫ്റ്റിന്റെ  ഈ വർഷത്തെ എം വി പി (Most Valuable Professional) അവാർഡ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാന് ലഭിച്ചു .
ടെക്നോളജി രംഗത്ത് നൽകിയ സംഭാവനകൾക്കാണ് മുഹമ്മദ് അൽഫാന് അവാർഡ് ലഭിച്ചത് .
90 രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളം അപേക്ഷകളിൽ നിന്നാണ് മൈക്രോസോഫ്ട് മുഹമ്മദ് അൽഫാനടക്കം 16 പേരെ തിരെഞ്ഞെടുത്തത്.
25 വർഷത്തിനിടയിൽ  ഈ വിഭാഗത്തിലെ അവാർഡ് നാല് ഇന്ത്യക്കാർക്കാണ് ഇത് വരെലഭിച്ചിട്ടുള്ളത്.
മൈക്രോസോഫ്റ്റ് എക്സൽ, പവർ ബി ഐ എന്നീ സോഫ്റ്റ്‌വെയറുകൾ  ഉഗാണ്ട, ടാൻസാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ എൻജിഒകൾക്കും യുകെ ,ഓസ്ട്രേലിയ ,കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കും മുഹമ്മദ് അൻഫാൻ ഓൺലൈനിലൂടെ പഠിപ്പിക്കുകയായിരുന്നു. ദരിദ്ര രാജ്യങ്ങളിലെ എൻജിഒകളായിരുന്നു  ഇതിൽ കൂടുതലും .
ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് ജനപ്രിയ സോഫ്റ്റ്‌വെയറുകൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുകയായിരുന്നു മുഹമ്മദ് അൽഫാൻ. ഡാറ്റാ അനലിറ്റിക് എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് . ഈ പുസ്തകം മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിബിഎ വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കായി പരിഗണിച്ചിരുന്നു . ആമസോണിലെ ടോപ് സെൽ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു.
ബാംഗ്ലൂരിലും  ,ഗൾഫ് രാജ്യങ്ങളിലും ഐടി കമ്പനികളിൽ  14 വർഷോത്തോളം ജോലി ചെയ്തിരുന്നു മുഹമ്മദ് അൽഫാൻ.
ഇപ്പോൾ കോർപ്പറേറ്റ്  കമ്പനികൾക്കും ബിസിനസ് സ്കൂളുകൾക്കും മറ്റും ട്രെയിനിങ് നൽകി വരികയാണ്.
ഭാര്യ :റഫ . മക്കൾ: സിദാൻ ,രഹാൻ.

Reporter
the authorReporter

Leave a Reply