Latest

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുഴുവൻസമയ ഹാൻഡ് സർജറി, പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു

Nano News

വടകര: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹാൻഡ് സർജറി, പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗങ്ങളുടെ ഉദ്ഘാടനം ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സുനിൽ പ്രശാന്ത് നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ബബിൻ കൃഷ്ണ മുഖ്യാതിഥിയായിരുന്നു.

വടകരയിൽ ആദ്യമായാണ് അത്യാധുനിക സൗകര്യങ്ങളോടെ മുഴുവൻസമയ ഹാൻഡ് സർജറി വിഭാഗം ആരംഭിക്കുന്നത്.

ഹാൻഡ് സർജറി വിഭാഗത്തിൽ ലഭ്യമായ ചികിത്സകൾ:

അപകടങ്ങളെ തുടർന്നുള്ള കൈവിരലുകൾക്കും കൈകൾക്കുമുണ്ടാകുന്ന സങ്കീർണമായ പരിക്കുകൾ, ഞരമ്പ്, എല്ല്, ടെൻഡോൺ എന്നിവയ്ക്കുള്ള മൈക്രോ സർജറി, ജന്മനായുള്ള കൈ വൈകല്യങ്ങൾക്കുള്ള തിരുത്തൽ ശസ്ത്രക്രിയകൾ, സ്പോർട്സ് ഇൻജുറികൾ, ആർത്രോസ്കോപ്പി, കൈ മരവിപ്പ്, തരിപ്പ് തുടങ്ങിയവയ്ക്കുള്ള ചികിത്സ എന്നിവ ഈ വിഭാഗത്തിൽ ലഭ്യമാകും. പ്രശസ്ത ഹാൻഡ് സർജൻമാരായ ഡോ. ഗോപാലകൃഷ്ണൻ എം.എൽ., ഡോ. അജീഷ് ശങ്കരൻ, ഡോ. ഹരി പ്രസാദ് വി. എന്നിവരുടെ നേതൃത്വത്തിലായിരിക്കും വിഭാഗം പ്രവർത്തിക്കുക.

 

പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗം:

കുട്ടികളിലെ എല്ല്, സന്ധി, പേശി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും വിദഗ്ധ ചികിത്സ ഈ വിഭാഗത്തിൽ ലഭ്യമാണ്. ജന്മനായുള്ള കാലിന്റെ വൈകല്യങ്ങൾ (ക്ലബ് ഫൂട്ട്), ഇടുപ്പ് തെറ്റൽ, നടക്കാൻ വൈകുക, നടത്തത്തിലെ വ്യത്യാസങ്ങൾ, കുട്ടികളിലെ ഒടിവുകൾ, വളർച്ചാ വൈകല്യങ്ങൾ, സെറിബ്രൽ പാൾസിയുമായി ബന്ധപ്പെട്ട ഓർത്തോ പ്രശ്നങ്ങൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ നൽകും. ഡോ. അനൂപ് മാവിലയുടെ നേതൃത്വത്തിലാണ് ഈ വിഭാഗം.

ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ‘ടൈനി റാംപ് 26’ ഫാഷൻ ഷോ കുട്ടികളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി.

വടകരയിൽ ആദ്യമായുള്ള ഈ വിഭാഗങ്ങളെക്കുറിച്ച് ഹാൻഡ് സർജൻമാരായ ഡോ. ഗോപാലകൃഷ്ണൻ എം.എൽ., ഡോ. അജീഷ് ശങ്കരൻ, ഡോ. ഹരി പ്രസാദ് വി., പീഡിയാട്രിക് ഓർത്തോ വിഭാഗം ഡോ. അനൂപ് മാവില എന്നിവർ വിശദീകരിച്ചു.ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിധിൻ ആന്റണി, നഴ്സിങ് സൂപ്രണ്ട് രജിത ആർ.യു., പി.ആർ.ഒ. വിവേക് വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!