സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി.
ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 40560 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ ഉയര്‍ന്നു. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 880 രൂപയാണ് വര്‍ധിച്ചത്. 18 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 4190 രൂപയാണ് വില.925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് 77 രൂപയായി വില വര്‍ധിച്ചു. രണ്ടു രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ധിച്ചത്.