കോഴിക്കോട്:റോട്ടറി കാലിക്കറ്റ് സൺറൈസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
നാഷണൽ റോട്ടറി ചാമ്പ്യൻ പുരസ്കാരം
നേടിയ റോട്ടറി അസിസ്റ്റന്റ് ഗവർണർ ഇബ്രാഹിം പാലാശേരിയെ ആദരിക്കും.
സെപ്റ്റംബർ 11ന് വൈകീട്ട് 6ന് ബീച്ച്
കോസ്മോപൊളിറ്റൻ ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങ് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ജയന്ത് എം.എൽ.എ. മുഖ്യാതിഥിയാകും.
സേവനം, സംഘടനാ പ്രവർത്തനങ്ങളിലെ മികവുറ്റ നേതൃത്വം, സാമൂഹിക സേവനരംഗത്തെ സജീവ ഇടപെടലുകൾ, റോട്ടറിയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ഇബ്രാഹിം പലാശേരിക്ക് ദേശീയ അംഗീകാരമായ
നാഷണൽ റോട്ടറി ചാമ്പ്യൻ പുരസ്കാരം ലഭിച്ചത്. ഹൈദ്രബാദിൽ നടന്ന ചടങ്ങിൽ റോട്ടറി ഇൻ്റർ നാഷണൽ പ്രസിഡൻ്റ് ഒലയിങ്ക ഹക്കീം ബാബ ലോലയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ പ്രസിഡന്റായും ജി ജി ആർ ആയും പ്രവർത്തിച്ച കാലയളവിൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഊർജവും ദിശാബോധവും നൽകാൻ ഇബ്രാഹിം പലാശേരിക്ക് സാധിച്ചതായി റോട്ടറി സൺറൈസ് ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ
സംഘാടക സമിതി കൺവീനർ
മുസ്തഫ കൊമ്മേരി , റോട്ടറി സൺ റൈസ് സെക്രട്ടറി കെ വി രാകേഷ്,
ട്രഷറർ അഡ്വ എം ഷാനവാസ്,സഞ്ജയ് തോമസ് നിധിരി ,അനൂപ് കുമാർ ചേറോട്ട് എന്നിവർ പങ്കെടുത്തു.










