Latest

ലക്കും ലഗാനുമില്ലാതെ എഐ എടുത്ത് ഉപയോഗിച്ചാല്‍ നല്ല പണി കിട്ടും,സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി

Nano News

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉടന്‍ നീക്കം ചെയ്യണം. സമയപരിധി നിലവിലെ 36 മണിക്കൂറില്‍ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കി. അതീവ ഗൗരവമുള്ള കേസുകളില്‍ ഉള്ളടക്കം രണ്ട് മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. നഗ്‌നദൃശ്യങ്ങള്‍, ഡീപ്ഫേക്ക് ഉള്ളടക്കം എന്നിവയില്‍ നടപടി രണ്ട് മണിക്കൂറിനകമുണ്ടാകണം. കൂടാതെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ, ടെക്സ്റ്റ് എന്നിവ വ്യക്തമായി ലേബല്‍ ചെയ്യുന്നതും നിര്‍ബന്ധമാക്കി.എഐ ഉപയോഗിച്ച് നിര്‍മിച്ച കണ്ടന്റുകള്‍ കൃത്യമായി എഐ ജനറേറ്റഡ് എന്ന് അടയാളപ്പെടുത്തമെന്നും ട്രേസബിള്‍ മെറ്റാഡാറ്റ ലഭ്യമാക്കണമെന്നുമാണ് നിര്‍ദേശം. നഗ്നത, മോര്‍ഫിങ്, ഫേക്ക് ചിത്രങ്ങള്‍ തുടങ്ങിയ പരാതികളില്‍ അതിവേഗം നടപടി വേണമെന്നത് പലരും ദീര്‍ഘമായി ഉന്നയിക്കുന്ന ആവശ്യമാണ്. അതീവ ഗൗരവമുള്ളതല്ലാത്ത മറ്റ് പരാതികളില്‍ 36 മണിക്കൂറുകള്‍ക്കകം തീര്‍പ്പുണ്ടാകണം. മുമ്പ് ഇത് 72 മണിക്കൂറുകളായിരുന്നു.ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരമായ തരത്തില്‍ എഐ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശമുണ്ട്. കുറ്റകരമായ എഐ ചിത്രങ്ങള്‍ പ്രചരിക്കാന്‍ അവസരം നല്‍കിയ സോഷ്യല്‍ മീഡിയ കമ്പനികളും അക്കൗണ്ടബിളാകണം എന്നാണ് നിര്‍ദേശം. നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.


Reporter
the authorReporter

Leave a Reply

error: Content is protected !!