കോഴിക്കോട്: ജാതി മത രാഷ്ട്രീയ ചിന്തയിൽ നിന്ന് വ്യത്യസ്തമായി ചേവരമ്പലത്ത് ഉണ്ടായ സേവന സംഘടനയായ സ്നേഹ കൂട്ടായ്മയുടെ പ്രഥമ പ്രവർത്തനത്തിന്റെ ഫലമായാണ് ഇന്ന് ചേവരമ്പലത്ത് ഒരു ആംബുലൻസ് ഓടി തുടങ്ങിയത്.കച്ചവടക്കാർ ഓട്ടോ ഡ്രൈവർമാർ തുടങ്ങി എല്ലാവരും കൂട്ടായ്മയിൽ അംഗമാണ്.ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ചേവരമ്പലത്ത് നടന്ന ചടങ്ങിൽ കോഴിക്കോട് ആർ ടി ഒ ജെബി എ ചെറിയാൻ നിർവ്വഹിച്ചു.
ഓട്ടോ ഡ്രൈവർമാർ എന്നും മോട്ടോർ വാഹന വകുപ്പിനെ സഹായിച്ചുകൊണ്ട് എന്നും റോഡുകളിൽ ഉണ്ടാവുന്നവരാണ് എന്നും സ്നേഹ കൂട്ടായ്മ എന്ന പേര് തന്നെ വളരെ അനുയോജ്യമാണ് എന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ആർടി ഒ പറഞ്ഞു.സർക്കാരുകളെയോ സംഘടനകളെയോ കാത്തുനിൽക്കാതെ ഇത്തരത്തിൽ സ്വന്തമായി അവശ്യ സർവീസുകൾ രൂപപ്പെടുത്തുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഇരുപത്തിനാലാം വാർഡ് കൗൺസിലർ എൻ സനൂപ്.പതിനാലാം വാർഡ് കൗൺസിലർ സരിത പറയേരി ,ശശീന്ദ്രൻ മഠത്തിൽ,ജയപ്രകാശ് മഞ്ചക്കൽ,ടിപി ഹമീദ്,ട്രോമ കെയർ ട്രെയിനർ പി ഹേമപാലൻ.മുൻ കൗൺസിലർ ഡോക്ടർ അജിത,ഡോക്ടർ നൗഷാദ് എന്നിവരും പങ്കെടുത്തു.
ആംബുലൻസ് സേവനം ആവശ്യമുള്ളവർക്ക് 8891873322 എന്ന നമ്പറിൽ വിളിക്കാം.










