General

എം.അംബികാ ദേവിക്ക് നാടിൻ്റെ സ്നേഹാദരം


ബേപ്പൂർ: കോഴിക്കോട് ജില്ലയിലെ അങ്കണവാടികളിൽ നിന്നും ഏറ്റവും നല്ല ഹെൽപ്പറായി തെരഞ്ഞെടുക്കപ്പെട്ട് സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ M. അംബികാ ദേവിയ ശിവപുരി അങ്കണവാടി വെൽഫയർ കമ്മറ്റി ആദരിച്ചു.

പരിപാടി വാർഡ് കൗൺസിലർ M. ഗിരിജ ഉൽഘാടനം ചെയ്തു. വെൽഫയർ കമ്മറ്റി ചെയർമാൻ അന്നങ്ങാട്ട് കാർത്തികേയൻ അദ്ധ്യക്ഷനായിരുന്നു. മുരളി ബേപ്പൂർ, PA രാജേഷ്, സ്വരൂപ് ശിവപുരി, K. ബബിത, K. ശൈലജ, K. അനിത, ബേബി മോഹനൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply