Accident newsLatest

ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു.

Nano News

കോഴിക്കോട് :അത്തോളിയിൽ ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. മീത്തലെ ചാലക്കൽ സുബിൻ പ്രേം – അഭിരാമി ദമ്പതികളുടെ മകൾ അലംകൃത (അല്ലി) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ഡൈനിംഗ് ടേബിളിൽ കയറിയ കുട്ടി അബദ്ധത്തിൽ നിലത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമോഴേക്കും കുട്ടി ബോധരഹിതയായിരുന്നു. അലംകൃതയ്ക്ക് ടേബിളിൽ കയറുന്ന ശീലം പതിവായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.


Reporter
the authorReporter

Leave a Reply