കോഴിക്കോട്: ലോകസഭാ മണ്ഡലം
എൻ.ഡി.എ.തെരഞ്ഞെടുപ്പ് കൺവൻഷൻ മാർച്ച് 21 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുതലക്കുളത്ത് ചേരും. പി.സി.ജോർജ് എൻ.ഡി.എ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി എം.ടി.രമേശിൻ്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് കൺവൻഷനിലൂടെ തുടക്കം കുറിക്കുമെന്ന് എൻ.ഡി.എ.ചെയർമാൻ അഡ്വ.വി.കെ.സജീവൻ അറിയിച്ചു.
ഒന്നാം ഘട്ട പ്രചരണം സൗത്ത് നിയോജക മണലത്തിൽ പൊറ്റമ്മലിൽ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ച റോഡ് ഷോയിലൂടെ സമാപിച്ചു. വലിയ ജനപിന്തുണയാണ് എം.ടി.രമേശിന് ലഭിക്കുന്നതെന്നും ഏഴ് നിയോജക മണ്ഡലത്തിലും ബഹുജന പങ്കാളിത്തത്തോടെ നടന്ന റോഡ് ഷോകളും ഗൃഹ സമ്പർക്കങ്ങളും ശില്പശാലകളും മണ്ഡലങ്ങളിൽ ഏറെ ആവേശമുയർത്തിയതായും വോട്ടർമാർക്കിടയിൽ എൻ.ഡി.എക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചതായും വി.കെ.സജീവൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
മുതലക്കുളത്ത് നടക്കുന്ന കൺവൻഷൻ മുൻ .എം.എൽ.എ.പി.സി.ജോർജ് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി.യുടേയും എൻ.ഡിഎയുടെയും സംസ്ഥാന ജില്ലാ നേതാക്കൾ കൺവൻഷനിൽ പങ്കെടുക്കുമെന്നും വി.കെ.സജീവൻ പറഞ്ഞു.