കോഴിക്കോട് : യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരിക്കെ കണ്ണൂർ മൊകേരി ഈസ്റ്റ് യൂപി സ്കൂളിൽ കൊല്ലപ്പെട്ട കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തിയഞ്ചാം ബലിദാനദിനത്തിൽ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബലിദാനദിനമായ ഡിസംബർ ഒന്നിന് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.തളി മാരാർജി ഭവനിൽ ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്ലാസ്സ് മുറിയിൽ പിഞ്ചുകുഞ്ഞുങ്ങളുുടെ മുഖത്തല്ല മറിച്ച് സാസ്കാരിക കേരളത്തിൻ്റെ മുഖത്തേക്കാണ് അന്ന് ചോര തെറിച്ചു വീണത്.ഇനിയുമുണങ്ങാത്ത മുറിവിൻ്റെ നോവായി അത് നിലനില്ക്കുകയാണ്.പക്ഷെ ജയകൃഷ്ണൻ മാസ്റ്റർ ഉയർത്തിയ ആശയം ഇന്ന് വാനോളം ഉയരത്തിലാണ്.അദ്ദേഹത്തിൻ്റെ ധീരത ദേശീയവാദികൾക്ക് എന്നും ആവേശവും പ്രചോദനവുമാണെന്നും സജീവൻ പറഞ്ഞു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ഉപാധ്യക്ഷ വിജയലക്ഷ്മി ടീച്ചർ,
ജില്ലാ കമ്മറ്റിയംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ,
യുവമോർച്ച ജില്ലാ ജന. സെക്രട്ടറി ഹരിപ്രസാദ് രാജ, ഭാരവാഹികളായ വിഷ്ണു പയ്യാനക്കൽ
,കെ.വി.യദുരാജ്,
ലിബിൻ കുറ്റ്യാടി,ശരത് കൃഷ്ണ,തുടങ്ങിയവർ നേതൃത്വം നൽകി.