Saturday, January 18, 2025
BusinessHealthLatest

ഉറവിടമാലിന്യ സംസ്കരണം: ഹോട്ടലുകളെ ക്രൂശിക്കരുതെന്ന് കെഎച്ച്ആർഎ


കോഴിക്കോട്: ഉറവിടമാലിന്യ സംസ്കരണത്തിന്‍റെ പേരിൽ ഹോട്ടലുകളെ ക്രൂശിക്കരുതെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജയപാൽ. ചെറുകിട ഹോട്ടലുകൾക്കു മാലിന്യസംസ്കരണത്തിനു പൊതു സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎച്ച്ആർഎ കോഴിക്കോട് ജില്ലാ വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ‍യിരുന്നു ജയപാൽ.
രൂപേഷ് ആര്യഭവൻ അദ്ധ്യക്ഷത വഹിച്ചു. യു.എസ്. സന്തോഷ് കുമാർ സ്വാഗതവും ബഷീർ ചിക്കീസ് നന്ദിയും പറഞ്ഞു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ബിജുലാൽ, സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി അനീസ് ബി. നായർ, അബ്‌ദുറഹ്‌മാൻ, മുഹമ്മദ് ഗസാനി, സിൽഹാദ്, തുടങ്ങിയവർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി രൂപേഷ് ആര്യഭവൻ (പ്രസിഡന്‍റ്), യു. എസ്. സന്തോഷ് കുമാർ (സെക്രട്ടറി), ബഷീർ ചിക്കീസ് (ട്രഷറർ), ഹുമയൂർ കബീർ (വർക്കിങ് പ്രസിഡന്‍റ്), നസീർ അൽബേക്ക് (രക്ഷാധികാരി), എന്നിവരെ തിരഞ്ഞെടുത്തു.


Reporter
the authorReporter

Leave a Reply