General

പിപി ദിവ്യയ്ക്ക് ബിനാമി സ്വത്ത് ഇടപാടുകളെന്ന് കെ.എസ്.യു; രേഖകള്‍ പുറത്തുവിട്ടു

Nano News

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭൂമി ഇടപാട് രേഖകളുമായാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തിയത്.

ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകള്‍ ബിനാമി കമ്പനിക്ക് നല്‍കി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.

ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നല്‍കിയിരുന്നു. കണ്ണൂര്‍ പാലക്കയം തട്ടില്‍ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കര്‍ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ മുഹമ്മദ് ഷമ്മാസ് പുറത്തുവിടുകയും ചെയ്തു.

മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.


Reporter
the authorReporter

Leave a Reply

error: Content is protected !!