Sunday, January 19, 2025
BusinessHealthLatest

ലോകത്തിലെ ലെജൻഡറി റെസ്‌റ്റോറന്റുകളില്‍ പതിനൊന്നാം സ്ഥാനത്ത് കോഴിക്കോട് പാരഗണ്‍


ടേസ്റ്റ് അറ്റ്‌ലസ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 150 മികച്ച റസ്‌റ്റോറന്റുകളുടെ പട്ടികയിൽ പതിനൊന്നാമതെത്തി കോഴിക്കോട് പാരഗണ്‍ റെസ്റ്റോറന്റ്.പാരഗണിലെ ഐക്കോണിക് വിഭവമായി ടേസ്റ്റ് അറ്റ്‌ലസ് തെരഞ്ഞെടുത്തിരിക്കുന്നത് ബിരിയാണിയാണ്. പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്പരാഗതമായ പാചകരീതിയേയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് പാരഗണിലെ വിഭവങ്ങളുടെ പാചകശൈലിയെന്നും വെബ്സൈറ്റ് പറയുന്നു.ചെറിയ ഭക്ഷണശാലകള്‍ മുതല്‍ വലിയ റെസ്റ്റോറന്റുകള്‍ വരെ ടേസ്റ്റ് അറ്റ്‌ലസിന്റെ ഈ ലിസ്റ്റില്‍ പെടുന്നുണ്ട്. ആധികാരികമായ ഭക്ഷണമാണ് ഇവരുടെയെല്ലാം മുഖമുദ്ര.തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന പാചകക്കുറിപ്പുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. പഴമയ്ക്കും പാരമ്പര്യത്തിനും പ്രാധാന്യം നല്‍കുന്ന റെസ്റ്റോറന്റുകളാണിവയില്‍ പലതും.


Reporter
the authorReporter

Leave a Reply