Saturday, January 18, 2025
Latest

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; യുവാവിന് പിന്നാലെ പ്രതിശ്രുത വധുവും മരിച്ചു


കോഴിക്കോട്: ഗാന്ധി റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പിന്നാലെ പ്രതിശ്രുത വധുവും മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ പള്ളിക്കണ്ടി സ്വദേശിയായ മെഹബൂദ് സുൽത്താൻ (20) , ബേപ്പൂർ നടുവട്ടം വെസ്റ്റ് മാഹി അർബാൻ നജ്മത്ത് മൻസിലിൽ കെ പി മജ്റൂക്കിന്റെ മകൾ നൂറുൽ ഹാദി (18) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് ഇരുവരുടേയും വിവഹം ഉറപ്പിച്ചത്. മെഹബൂദ് ദിവസങ്ങൾക്കു മുമ്പാണ് വിദേശത്ത് നിന്നെത്തിയത്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കാറിനെ മറികടയ്ക്കാനുള്ള ശ്രമത്തിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് എതിരേ വന്ന ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദ്യം യുവാവും പിന്നാലെ പെൺകുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വെള്ളിമാട് കുന്ന് ജെഡിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആന്റ് ടെക്നോളജിയിൽ ബിഎ എക്ണോമിക്സ് വിദ്യാർഥിനിയാണ് നൂറുൽ ഹാദി


Reporter
the authorReporter

Leave a Reply