Thursday, September 3, 2026
Latest

‘കോയാ കോളിങ്ങ്’ വാർഷികം 19ന് കോഴിക്കോട്

Nano News

കോഴിക്കോട്: സ്വതന്ത്രചിന്തകൻ ആരിഫ് ഹൂസൈൻ തെരുവത്ത് അവതരിപ്പിക്കുന്ന, ‘കോയാ കോളിങ്ങ്‘ എന്ന യുട്യൂബ് പ്രോഗ്രാമിന്റെ വാർഷികാഘോഷം 19ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റും യു ട്യൂബറുമായ ഡോ ആരിഫ്ഹുസൈൻ തെരുവത്ത് തന്റെ യു ട്യൂബ് ചാനലിലുടെ അവതരിപ്പിക്കുന്ന ചോദ്യോത്തര പരിപാടിയാണ് ‘കോയാ കോളിങ്ങ്’. വിശ്വാസികളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ആരിഫ് നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. നോൺ റിലീജിയസ് സിറ്റിസൺസ് ( എൻ ആർ സി) ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. 19 ന് രാവിലെ 9 മണി മുതൽ പരിപാടി ആരംഭിക്കും. ഒരു മുൻ മദ്രസാ ഉസ്താദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആരിഫ് ഹുസൈൻ തെരുവത്തും ഷാജിത അസീസും തമ്മിലുള്ള സംവാദം നടക്കും. തുടർന്ന് അബ്ദുൾ അലി മാഷ്, ജാഫർ ചളിക്കോട്, എം റിജു, ഒ ശ്രുതി, ഡോ. അനഘ ജയഗോപാൽ, എ പി അഹമ്മദ്, പ്രസാദ് വേങ്ങര തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. അനീസ് എം ലത്തീഫിന്റെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ, അഞ്ജലി ആരവ് അവതരിപ്പിക്കുന്ന ഉടലുകൾക്ക് തീപിടിക്കുമ്പോൾ സോളോ പെർഫോമൻസ് എന്നിവ അരങ്ങേറും. ആരിഫ് ഹുസൈൻ തെരുവത്തിന്റെ ലൈവ് കോയ കോളീങ്ങിലൂടെയാണ് പരിപാടിക്ക് സമാനപമാകുക.


Reporter
the authorReporter

Leave a Reply

error: Content is protected !!