BusinessLatest

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മില്‍മ പ്രയോറിറ്റി ഔട്ട്‌ലറ്റ് ആരംഭിച്ചു

Nano News

കോഴിക്കോട്: മില്‍മയുടെ രുചിയേറും ഉത്പ്പന്നങ്ങള്‍ ഇനി കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും ലഭ്യം.കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മില്‍മയുടെ എല്ലാ ഉത്പ്പന്നങ്ങളും ലഭിക്കുന്ന പ്രയോറിറ്റി ഔട്ടലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ പ്രേംലാല്‍ ഉത്ഘാടനം ചെയ്തു.കോഴിക്കോട് ഡെയറി മാനേജര്‍ മാത്യു വര്‍ഗീസ് താക്കോല്‍ ദാനവും സജീഷ് എം (മാനേജര്‍ മാര്‍ക്കറ്റിംഗ്) ആദ്യ വില്‍പ്പനയും നിര്‍വഹിച്ചു. മാനേജര്‍ മാര്‍ക്കറ്റിംഗ് സന്തോഷ് പി.ആര്‍, ഫിനാന്‍സ് മാനേജര്‍ ജയനാരായണന്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍മാരായ . അജിത് ടി ജോണ്‍, സുലൈമാന്‍ ഷാ, അസി. മാനേജര്‍ പ്രൊഡക്ഷന്‍ നിസാര്‍ ബാവ, മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍ ശരത് ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും പുതിയ ഔട്ട്‌ലെറ്റില്‍ നിന്ന് റെയില്‍വേ യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് മാനേജിംഗ് ഡയറകടര്‍ പറഞ്ഞു.

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!