Sunday, January 19, 2025
EducationLatest

കക്കാട് സ്‌കൂൾ കൂടുതൽ കളറാകുന്നു; ‘വിഷൻ 2025’ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും


മുക്കം: പാഠ്യ-പാഠ്യേതര രംഗത്ത് മികവിന്റെ വഴിയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ജി.എൽ.പി സ്‌കൂളിൽ വിഷൻ 2025 പദ്ധതിയുടെ ഭാഗമായി പുതുതായി പണിയാനിരിക്കുന്ന അത്യാധുനിക ഹൈടെക് കെടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2023 ജൂലൈ 9ന് നടക്കും. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച രാവിലെ 11ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
 സ്‌കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും പഞ്ചായത്തും വിലകൊടുത്ത് വാങ്ങിയ കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് കൂറ്റൻ കെട്ടിട സമുച്ചയം യാഥാർത്ഥ്യമാകുക. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടി രൂപയോളം ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണത്തിന് ഒരു കോടി 34 ലക്ഷം രൂപ ഇതിനകം പാസായിട്ടുണ്ട്.
  പരിപാടി നാടിന്റെ ഉത്സവമാക്കി മാറ്റാൻ ഇന്ന് സ്‌കൂളിൽ ചേർന്ന പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എന്നിവയുടെ സംയുക്ത എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ബലി പെരുന്നാളിന് മുമ്പായി നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ചുചേർത്ത് സംഘാടകസമിതി രൂപീകരിക്കാനും തീരുമാനിച്ചു.
 സ്‌കൂളിൽ ഫുട്ബാൾ ടീമുണ്ടാക്കാനും പരിശീലനം പൂർത്തിയായ ശേഷം ഉപജില്ലാ തലത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാൻ, ലിന്റോ ജോസഫ് എം.എൽ.എ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകനും കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ യു ഷറഫലി, മുക്കം എ.ഇ.ഒ ദീപ്തി ടീച്ചർ, കുന്ദമംഗലം ബി.പി.സി അജയൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരെ പരിപാടികളിൽ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
 യോഗം വാർഡ് മെമ്പർ എടത്തിൽ ആമിന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജാനീസ് ജോസഫ് പ്രവർത്തന റിപ്പോർട്ടും സ്റ്റാഫ് സെക്രട്ടറി ജി ഷംസുദ്ദീൻ മാസ്റ്റർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
 എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹക്കീം, വൈസ് ചെയർമാൻ നൗഷാദ് എടത്തിൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി സാദിഖലി മാസ്റ്റർ, മുനീർ പാറമ്മൽ, ഷഹനാസ് ബീഗം പി.പി, കെ ഫിറോസ് മാസ്റ്റർ, ഷാക്കിർ പാലിയിൽ, സാലിഹ് മാസ്റ്റർ, കമറുന്നീസ മൂലയിൽ, ഷീബ എം, വിപിന്യ പി.കെ, ഷാമില പി, എം അബ്ദുൽഗഫൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply