ഫറോക്ക്. ധായ് ആഖർ പ്രേം- സ്നേഹമെന്ന രണ്ടക്ഷരം എന്ന ഇപ്റ്റ ദേശീയ സാംസ്കാരിക ജാഥയുടെ ഭാഗമായി ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ഇപ്റ്റ ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സന്ദേശ യാത്ര ഫറോക്ക് ചുങ്കത്ത് സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയർമാൻ
ദിനേശ് ബാബു അത്തോളി ആമുഖഭാഷണം നടത്തി.
ഇപ്റ്റ ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് എൽസി സുകുമാരൻ ലീഡറും സെക്രട്ടറി രാജൻ ഫറോക്ക് മാനേജരുമായി.
ഉപലീഡർമാരായ തിലകൻ ഫറോക്ക്,
മുസ്തഫ ഇളയേടത്ത്, താജുദ്ദീൻ കടലുണ്ടി, സി.ദേവരാജൻ എന്നിവർ നേതൃത്വം നല്കി.
സമാപന സമ്മേളനം ഫറോക്ക് ടൗണിൽ പ്രശസ്ത കവിയും ഇപ്റ്റ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറുമായ എം.എം.സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി.എം.നവാസ് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത ഗായകൻ തിലകൻ ഫറോക്ക് ഇപ്റ്റ ഗാനം ആലപിച്ചു.സെൻഗേയ് യെ സേനിൽ പുരസ്കാരം ലഭിച്ച ഡോ.ശരത് മണ്ണൂരിനെ ഇപ്റ്റ ആദരിച്ചു. ഇപ്റ്റ ദേശീയ വൈ: പ്രസിഡണ്ട് ടി.വി.ബാലൻ ഉപഹാര സമർപ്പണം നടത്തി.ഒ.അജയകുമാർ ഡോ.ശരത് മണ്ണൂരിനെ പരിചയപ്പെടുത്തി.
ഇപ്റ്റ ജില്ലാപ്രസിഡണ്ട് എ.ജി.രാജൻ, സെക്രട്ടറി സി.പി.സദാനന്ദൻ,
വി.കെ.ദിലീവ് ( പു.ക.സ ) ബാലാജി.കെ.(ശാസ്ത്ര സാഹിത്യ പരിഷത്ത് ) ബാബുവാളക്കട (സംസ്കാര സാഹിതി) പ്രകാശ് കറുത്തേടത്ത് (യുക്തിവാദി സംഘം) മുരളി മുണ്ടേങ്ങാട്ട്, മെൽവിൻ ക്ലേരമെൻ്റ് എന്നിവർ സംസാരിച്ചു. ഡോ. ശരത് മണ്ണൂർ മറുപടി പ്രസംഗം നടത്തി.
സമൂഹ ചിത്രരചന
ബിന്ദുകല ഇറക്കത്തിൽ ഉദ്ഘാടനം ചെയ്തു.
ഇപ്റ്റനാട്ടുതുടിയുടെ നാടൻ പാട്ട്, കെ.കെ ഇന്ദിരയുടെ ഏകപാത്ര നാടകം, ഡോ.സ്നേഹ അജയകുമാറിൻ്റെ മോഹിനിയാട്ടം, ശിവാനിയുടെ മോണോ ആക്ട്, ബിന്ദുകലയുടെ കവിതാപാരായണം, ജലേഷ്-റിജു എന്നിവരുടെ ചെണ്ടവാദനം എന്നിവ അരങ്ങേറി.
സ്വാഗതസംഘം ജനറൽ കൺവീനർ കൃഷ്ണദാസ് വല്ലാപ്പുന്നി സ്വാഗതവും
പ്രോഗ്രാം കോഡിനേറ്റർ ഒ.അജയകുമാർ നന്ദിയും പറഞ്ഞു.