കോഴിക്കോട്‘: രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ബോധവൽക്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനുമായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ജീവദ്യുതി പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി.
രക്തദാന ക്യാമ്പയിനായ ‘ജീവദ്യുതി ‘ പദ്ധതിയുടെ സൗത്ത് ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്‌റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൻ ഡോ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എം അബ്ദു അധ്യക്ഷത വഹിച്ച ചടങ്ങിന് NSSപ്രോഗ്രാം ഓഫീസർ ഷഹീന ഇ.കെ സ്വാഗതം പറഞ്ഞു.ജില്ലാകോഡിനേറ്റർ എം.കെ ഫൈസൽ പ്രൊജക്ട് വിശദീകരണം നടത്തി.PTAപ്രസിഡണ്ട് എ.ടിനാസർ മുഖ്യ
പ്രഭാഷണം നടത്തി.സിറ്റി സൗത്ത് ക്ലസ്റ്റർ കൻവീനർ കെ.എൻ റഫീഖ് എൻ.എസ്.എസ് സന്ദേശം നൽകി.രക്‌തദാനം ചെയ്ത കാലിക്കറ്റ് ഗേൾസ് മുൻ എൻഎസ്എസ് വളണ്ടിയർമാരായ ഹഫീലാ, ഹന്ന ഫെമിൻ,,ലാമിയനസ്ഫ, ഫാത്തിമ ഷഹല എന്നിവരെ ചടങ്ങിൽ സ്നേഹാദരം നൽകി ആദരിച്ചു.
ബേപ്പൂർ ക്ലസ്റ്റർ കൻവീനർ സന്തോഷ് കുമാർ,സ്റ്റാഫ് സെക്രട്ടറി ശ്രീകല.ഇ.എം,മുൻ പ്രോഗ്രാം ഓഫീസർ ഷൈജ പർവീൺ,എന്നിവർ ആശംസകൾഅർപ്പിച്ചു.MVRക്യാൻസർ സെൻററിലെ ഡോ.അരുൺ രക്തം ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും രക്തദാനത്തിന്റെ പ്രാധാന്യത്തെകുറിച്ചും രക്തം ദാനം ചെയ്യുന്നവർക്ക് ലഭിക്കുന്ന ആരോഗ്യനേട്ടത്തെ ക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിച്ചു.
വിവിധ ക്ലസ്റ്ററുകളിൽ നിന്നായി നാൽപ്പതോളം വളണ്ടിയറടക്കം 90 പേർ ക്യാമ്പയിനിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർമാരായ പ്രതീഷ് കുമാർ, നിഷ ടീച്ചർ,ശാന്തി ടീച്ചർ, ഉമ്മുകുൽസു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് വളണ്ടിയർ
വളണ്ടിയർ നൗബ ചടങ്ങിന് നന്ദി പറഞ്ഞു.