Latest

”വെറുതെ ഈച്ചയെ ആട്ടിയിരുന്നാൽ എന്തേലും കിട്ടുമോ?” ….. ലക്ഷങ്ങൾ കിട്ടുമെന്ന് കൂരാപ്പിള്ളിൽ ബാബു


മുക്കം:കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയിലെ കൂരാപ്പിള്ളി ബാബു മാത്യുവും ഭാര്യ ആൻസിയും തേനീച്ചകളുമായുള്ള ഈ കൂട്ട് തുടങ്ങിയിട്ട് അധിക കാലമൊന്നുമായിട്ടില്ല
കോവിഡ് കാലത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോഴാണ് ബാബുവിന് തൻ്റെ കുട്ടിക്കാലത്ത് ചെയ്ത തേനീച്ച വളർത്തൽ വീണ്ടുമൊന്ന് തുടങ്ങിയാലോ എന്ന് ചിന്തിച്ചത് അങ്ങനെ ആദ്യം 10പെട്ടികളുമായി കൃഷിയിലേക്ക് ഇറങ്ങിയ ബാബുവിന് ഇപ്പൊ തേനീച്ച പെട്ടികളുടെ എണ്ണം ഇപ്പോൾ 350 ആയി.

തേനീച്ചകളെ പേടിയായിരുന്ന ഭാര്യ ആൻസിയെയും കൂടെ കൂട്ടി കൃഷി തുടങ്ങിയതോടെ
പ്രതിവർഷം 3 ടൺ തേനാണ് ഇവർ ഉദ്പാദിപ്പിക്കുന്നത് ‘ ബി.എം ഹണി ഫാം എന്ന പേരിൽ വിപണിയിലെത്തിക്കുന്ന ഈ തേനിന് നല്ല വിപണി പിന്തുണ കൂടി ലഭിച്ചതോടെ ഈ ദമ്പതി ക ളു ടെ ജീവിതത്തിനും തേൻ മധുരമായി.

മുൻപ് തനിക്ക് തേനീച്ചകളെ പേടിയായിരുന്നു എന്നും ഇപ്പോൾ അതില്ല എന്നും വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന നല്ല വരുമാനം ഉണ്ടാകാൻ പറ്റുന്ന ഒരു കൃഷിയാണെന്നും ആൻസി പറയുന്നു.

കേരളത്തിന് പുറമെ ഡൽഹി സിക്കിം തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും തേൻ ഇവർകയറ്റി അയക്കുന്നുണ്ട്
കൃഷി വകുപ്പിൻ്റെ പിന്തുണയും ഇവരുടെ തേൻ കൃഷിയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ജോലിയില്ലാതെ വിദേശത്തേക്ക് പോകുന്ന മലയാളി യുവാക്കളോട് തേൻ കൃഷിയിലിറങ്ങിയാൽ അതിലേറെ വരുമാനം കിട്ടുമെന്നതാണ് ബാബു മാത്യുവിന് പറയാനുള്ളത്.

തേൻ കൃഷിയിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ബാബുവും ആൻസിയും.
ഇവർ തയ്യാറാക്കിയ കാന്താരി തേൻ ,നെല്ലിക്ക തേൻ ,വെളുത്തുള്ളി തേൻ ,കുരുമുളക് തേൻ തുടങ്ങിയ 10 തരം തേനുൽപന്നങ്ങൾക്ക് ഭക്ഷ്യവകുപ്പിൻ്റെ ലൈസൻസിന് അനുമതിക്കായി കാത്തിരിക്കുകയാണ്.

തേനീച്ചകളെ കൂടെ കൂട്ടി ജീവിതത്തെ മധുരതരമാക്കുന്ന ഈ ദമ്പതികളുടെ വിജയം കൃഷിയെ സ്നേഹിക്കുന്നവക്കെല്ലാം പ്രeചാദനമാണ്.
തേനീച്ച കൃഷിയിൽ തത്പരരായവർക്ക് പരിശീലനം നൽകാനും ഇവർ സമയം കണ്ടെത്തുന്നുണ്ട്


Reporter
the authorReporter

Leave a Reply