കോഴിക്കോട് :സിയെസ്കൊയും,ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ല, ഏഞ്ചൽസ് കോഴിക്കോടു ജില്ല കമ്മിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ജീവൻ രക്ഷാ പരിശീലന പദ്ധതി “സന്നദ്ധം” സൗത്ത് ജില്ലാതല ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.ദുരന്തമുഖത്ത് ആത്മവിശ്വാസത്തോടെസഹജീവികളുടെ ജീവൻ രക്ഷിക്കാൻ വിദ്യാർത്ഥികളെ സന്നദ്ധരാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു..
സിയസ്കൊ പ്രസിഡണ്ട് എഞ്ചിനീയർ പി.മമ്മതുകോയ അദ്ധ്യക്ഷ്യം വഹിച്ചു. ഹയർസെക്കൻഡറി എൻഎസ്എസ് സൗത്ത് ജില്ലാ കോഡിനേറ്റർ എം കെ ഫൈസൽ പ്രോജക്ട് വിശദീകരിച്ചു. നോർത്ത് ജില്ലാ കൺവീനർ എസ്സ് ശ്രീചിത്ത് എൻഎസ്എസ് സന്ദേശം നൽകി. ജില്ലയിൽ ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാ എൻഎസ്എസ് വളണ്ടിയർമാർക്കും പ്രാഥമികമായ ശാസ്ത്രീയ പരിശീലനം നൽകുന്നതിന് മുന്നോടിയായിട്ടാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രഥമഘട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 80 എൻഎസ്എസ് വളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്..സി എസ് കോ ജന: സെക്രട്ടരി സർഷാർഅലി, ഡോ.അജിൽ അബ്ദുള്ള, കൗൺസിലർ കെ.മൊയ്തീൻകോയ,പി.വി യൂനുസ്’,
റഫീക്.കെ. എൻ,ആർ.ജയന്ത്, എന്നിവർ പ്രസംഗിച്ചു.ആൻറ് റസ്ക്യൂ , ഏഞ്ചൽസിന്റെ ട്രയിനർമാരായ മുനീർ എം.പി,ജസ്റ്റിലീ,റഹ്മാൻ,മിസ്.സൂര്യ,അശ്റഫ്,ബിജു,തുടങ്ങിയവർ പരിശീലനത്തിന്നു നേതൃത്വം നല്കി.