മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോഗ്യ മന്ത്രി. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം. പ്രിൻസിപ്പാൾ മാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിനെത്തണം. ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇ പശ്ചാത്തലത്തിൽ കൂടിയാണ് നാളെ ഉന്നതതല യോഗം.