General

ഭവനനിർമ്മാണ ബോർഡ് ചെയർമാനായി ടി വി ബാലൻ ചുമതലയേറ്റു

Nano News

തിരുവനന്തപുരം: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാനായി ടി വി ബാലൻ ചുമതലയേറ്റു. പി പി സുനീർ രാജ്യസഭാംഗം ആയതിനെ തുടർന്നാണ് ടി വി ബാലന്‍ ചെയർമാനാകുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) സംസ്ഥാന വർക്കിങ് പ്രസിഡന്റ്, യുവകലാസാഹിതി രക്ഷാധികാരി, കെപിഎസി നിർവാഹക സമിതി, പ്രഭാത് ബുക്ക് ഹൗസ്, ജനയുഗം ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഔഷധി ഡയറക്ടർ ബോർഡ് അംഗവുമാണ്.


Reporter
the authorReporter

Leave a Reply