കോഴിക്കോട്: കോർപ്പറേഷൻ ബേപ്പൂർ സോണൽ ഓഫീസിലെ ജീവനക്കാരാണ് രാവിലെ ഓഫീസിലെത്തി ഒപ്പിട്ടശേഷം കോർപ്പറേഷൻ്റെ പ്രധാന കാര്യാലയത്തിലെ സമരത്തിനായ് പോയത്.16 ഉദ്യോഗസ്ഥരിൽ 15 പേരും സമരത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോൾ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായ് എത്തി. ഏറെ തിരക്കുള്ള സോണൽ ഓഫീസിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്.വിവിധ ആവശ്യങ്ങൾക്കായി എത്തിയ ജനങ്ങൾ തിരിച്ചു പോയി. ജോലിയിൽ നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പരാതി നൽകി. മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷിബീഷ് എ.വി അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് സാബുലാൽ,ജനറൽ സെക്രട്ടറി ഷിംജീഷ് ടി.കെ,ഏരിയ പ്രസിഡണ്ട് പ്രബീഷ് ഇ.ടി,ഏരിയ സെക്രട്ടറി സുനീവ്.വി എന്നിവർ സംസാരിച്ചു.