Thursday, December 5, 2024
LatestPolitics

അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസ് മാർച്ച്


കോഴിക്കോട്: അനധികൃതമായി കെട്ടിട നമ്പർ നൽകുന്ന കോർപ്പറേഷൻ അഴിമതിക്ക് എതിരെ ബി.ജെ.പി  കോർപ്പറേഷൻ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.
സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് രഘുനാഥ് ആവശ്യപ്പെട്ടു. വൻകിടക്കാരുടെയും മാഫിയകളുടേയും പാർട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. അതിൻ്റെ പ്രതിഫലനമാണ് കോഴിക്കോട് കോർപ്പറേഷനിൽ നടന്ന അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ കൊടുക്കുന്ന അഴിമതിയെന്നും അദ്ധേഹം പറഞ്ഞു. സി.എച്ച് ഓവർ ബ്രിഡ്ജ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം കോർപ്പറേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ബി.ജെ.പി.കോഴിക്കോട് കോർപ്പറേഷൻ പാർലിമെൻ്ററി പാർട്ടി ലീഡറുമായ നവ്യാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.രനീഷ്, അനുരാധാ തായാട്ട്, സരിതാ പറയേരി, രമ്യ സന്തോഷ്, സി.എസ് സത്യഭാമ, ശിവപ്രസാദ്, ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മേഖലാ ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്ട്, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, സംസ്ഥാന സമിതി അംഗം ങ്ങളായ പി.രമണി ഭായ്, സതീഷ് പാറന്നൂർ, കെ രജിനേഷ് ബാബു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Reporter
the authorReporter

Leave a Reply