GeneralLocal News

അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വിജിലൻസ് വിഭാഗം പിടികൂടി

Nano News

കോഴിക്കോട്: ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ജയപ്രകാശ് വി. പി. ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാം ചന്ദനം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻപരിധിയിൽപ്പെട്ട പനങ്ങാട് വില്ലേജിലെ കണ്ണാടിപ്പൊയിൽ നിന്നും ഷാഫിഖ് (S/o അബൂബക്കർ) എന്നയാൾ താമസിക്കുന്ന പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ്
വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും (12.660 കിലോ), ചന്ദന ചീളുകളും (700 ഗ്രാം) ഉൾപ്പെടെ ആകെ 13. 360 കിലോ ചന്ദനം പിടിച്ചെടുത്തിട്ടുള്ളത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായി റെയിഞ്ച് ഫോറസ്ററ് ഓഫീസർ പറഞ്ഞു. കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലെ റെയിഞ്ച് ഫോറസ്ററ് ഓഫീസർ ശ്രീജിത്ത് എ. പി. യുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്ററ് ഓഫീസർ പ്രശാന്തൻ. കെ. പി, ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ മാരായ മുഹമ്മദ്‌ അസ്‌ലം. സി, ദേവാനന്ദൻ. എം, ശ്രീനാഥ്.കെ.വി, പ്രബീഷ്. ബി, ഫോറസ്റ്റ് ഡ്രൈവർ ജിജീഷ് ടി. കെ, കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്ററ് വാച്ചർ റീജ. എൻ. കെ എന്നിവർ ഉൾപ്പെട്ട സംഘമാണ് ചന്ദനം പിടികൂടിയത്.


Reporter
the authorReporter

Leave a Reply