GeneralPolitics

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Nano News

കല്‍പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് ഫളളൈയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചത്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. 28 കിറ്റുകളാണ് ഉണ്ടായിരുന്നത്. കിറ്റില്‍ സോണിയാ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടേയും ചിത്രങ്ങളുണ്ട്.

ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്‍കാന്‍ എന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കറാണ് കിറ്റില്‍ പതിപ്പിച്ചിട്ടുണ്ട്.

വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കിറ്റുകള്‍ നല്‍കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം കൊടുക്കുന്നതിന് തുല്യമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു. അതേസമയം, ദുരന്ത ബാധിതര്‍ക്കായി വിതരണം ചെയ്യാനെത്തിച്ച കിറ്റുകളാണിതെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇവയുടെ വിതരണം നിര്‍ത്തിയെന്നും തെരഞ്ഞെടുപ്പിന് ശേഷം വിതരണം ചെയ്യാനായി സൂക്ഷിച്ച കിറ്റുകളാണ് ഇപ്പോള്‍ പിടിച്ചെടുത്തതെന്നും ടി സിദ്ദിഖ് എം.എല്‍.എ പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!