Latest

ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 17 നും ,18 നും ; ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

Nano News

കോഴിക്കോട് : ഫാറൂഖ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫറൂഖാബാദ് ’90 സ് ന്റെ നേതൃത്ത്വത്തിൽ നൈറ്റ് മാർക്കറ്റ് സംഘടിപ്പിക്കുന്നു. 2023 ജനുവരി 17, 18 തിയ്യതികളിൽ ഫറോക്ക് കെ – ഹിൽസിൽ വൈകീട്ട് 4 മുതൽ രാത്രി 12 വരെയാണ് പരിപാടി.

ഇതോടനുബന്ധിച്ച് ട്രെയിഡ് ഫെയർ, കലാ സാംസ്ക്കാരിക വിരുന്ന്, ഫുഡ് ഫെസ്റ്റ്, ആദരിക്കൽ എന്നിവ നടക്കും. നേരത്തെ പഠിച്ചവരും നിലവിൽ വിദ്യാർത്ഥികളായവരും പങ്കെടുക്കുന്ന പാടാം നമുക്കു പാടാം ഗാന വിരുന്ന് ആദ്യത്തെ ദിവസവും അനൂപ് ശങ്കറിന്റെ ഗാനമേള രണ്ടാം ദിവസവും നൈറ്റ് മാർക്കറ്റിൽ പ്രധാന ഹൈലൈറ്റാണ്. പരിപാടിയുടെ ലോഗോ പ്രകാശനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

ചാലപ്പുറം സിറ്റി സർവ്വീസ് സഹകരണ ബാങ്കിന് സമീപം നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ പി അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ട്രഷറർ വി അഫ്സൽ, കൺവീനർ കെ വി സക്കീർ ഹുസൈൻ, പോർട്ട് ഓഫീസർ അശ്വിനി പ്രതാപ് , മെഹറൂഫ് മണലൊടി , റഷീദ് ബാബു, സി പി അബൂബക്കർ , പോസ്റ്റ് മാസ്റ്റർ കെ റിയാസ്, എം റഹീം തുടങ്ങിയവർ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply

error: Content is protected !!