General

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു


കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്നു കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് മുഖത്തും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

പരുക്കേറ്റ വിനീഷ് വലിയ പറമ്പത്ത് ചികിത്സയിലാണ്. ഇയാളുടെ കൈപത്തികള്‍ അറ്റ നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പാനൂര്‍ മുളിയാത്തോട് ആണ് സ്‌ഫോടനമുണ്ടായത്. രണ്ട് പേരും സി.പി.എം പ്രവര്‍ത്തകരാണ്. ഇതില്‍ വിനീഷ് പാര്‍ട്ടി പ്രദേശിക നേതാവിന്റെ മകനാണ്.

കണ്ണൂരില്‍ നിന്ന് ഇരുവരേയും കോഴിക്കോടേക്ക് മാറ്റിയിരുന്നു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും പ്രതികളാക്കി പാനൂര്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Reporter
the authorReporter

Leave a Reply