Thursday, September 19, 2024
Art & CultureHealthLatest

ഭാരതം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യോഗ ഇന്ന് ലോകത്തിലെ മുഴുവൻ രാഷ്ട്രങ്ങളും ഏറ്റെടുത്തതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം. എം.ടി.രമേഷ്


കോഴിക്കോട്:യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിന് മാത്രമല്ല മനസ്സിനും സന്തോഷവും ആരോഗ്യവും പ്രധാനം ചെയ്യുന്ന വ്യായാമമായി യോഗ മാറി. രാഷ്ട്ര പുരോഗതിക്കായ് നരേന്ദ്ര മോദി സർക്കാർ യോഗക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നർത്ഥം വരുന്ന “വസുധൈവ കുടുംബം” എന്ന മഹത്തായ സന്ദേശമാണ് ഇത്തവണ യോഗാ ദിനത്തിന് നൽകിയിരിക്കുന്നത്. ശാരീരികവും മാനസ്സികവുമായ പുനരുജ്ജീവനത്തിന് സമർപ്പിത പരിശീലനത്തിലൂടെ നിത്യേന യോഗ അഭ്യസിക്കുമ്പോൾ ജീവിതത്തിൻ്റെ എല്ലാ ബുദ്ധിമുട്ടുകൾക്കും പ്രതിസന്ധികൾക്കും സമാധാനവും ഉൻമേഷവും നൽകാൻ യോഗക്ക് സാധിക്കുന്നുണ്ടെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് പറഞ്ഞു.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി.ജില്ലാ കമ്മറ്റി സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ യോഗദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.
ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, മേഖലാ സംഘടനാ സെക്രട്ടറി ജി.കാശിനാഥ്,
മേഖലാ ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, സെക്രട്ടറിമാരായ ടി.രനീഷ്, പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്,സൗത്ത് മണ്ഡലം പ്രസിഡൻ്റ് സി.പി.വിജയകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Reporter
the authorReporter

Leave a Reply