Business

മാവൂരിലെ റയോൺസ് ‌ഭൂമിയിൽ ഇലക്ട്രോണിക്‌സ് വ്യവസായ പാർക്ക് സ്ഥാപിക്കണം: മലബാർ ചേംബർ


കോഴിക്കോട് : മാവൂരിലെ ഗ്വാളിയോർ റയോൺസിൻറെ പൂട്ടിക്കിടക്കുന്ന ഫാക്ട‌റി ഭൂമിയിൽ ഇലക്ട്രോണിക്‌സ് വ്യവസായ പാർക്ക് സ്ഥാപിക്കണമെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്‌. പി.വി. സാമി ഹാളിൽ ചേർന്ന മലബാർ ചേംബറിൻറെ 95 മത് വാർഷിക ജനറൽ ബോഡി യോഗമാണ് അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

വർഷങ്ങളായി ഏക്കർകണക്കിന് വ്യവസായത്തിന് പറ്റിയ ഭൂമി തരിശായി കിടക്കുന്നത് സംസ്ഥാനത്തിന് തന്നെ വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഇക്കാര്യത്തിൽ മലബാർ ചേംബറിൻറെ എല്ലാ വിധ പിൻതുണയുണ്ടാകുമെന്നും വാർഷിക ജനറൽ ബോഡി BUS അറിയിച്ചു.

മലബാർ ചേംബറിൻ്റെ പുതിയ (2024-26 വർഷം) ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. നിത്യാനന്ദ കമ്മത്ത് (പ്രസിഡൻറ്റ്), പോൾ വർഗീസ് (സെക്രട്ടറി), എം ഖാലിദ് (വൈ.പ്രസിഡൻറ്റ്), വി കെ സി റസാക് (വൈ.പ്രസിഡൻ്റ്), എം അബ്ദുറഹിമാൻ (ട്രഷറർ), മാനുവൽ ഉതുപ്പ് (ജോ.സെക്രട്ടറി) എന്നിവരടങ്ങിയ 26 അംഗ കമ്മിറ്റിയെയുമാണ് തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസർ അഡ്വ. തോമസ് മാത്യൂ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. പ്രസിഡൻ്റ് എം.എ. മെഹ്ബൂബ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് വൈ. പ്രസിഡന്റ്റ് എം ഖാലിദും വരവ്-ചെലവ് കണക്കുകൾ ട്രഷറർ സി.ഏ. ഗോപകുമാറും അവതരിപ്പിച്ചു. സെക്രട്ടറി അരുൺകുമാർ സ്വാഗതവും, ജോ. സെക്രട്ടറി പോൾ വർഗീസ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply