മാവൂരിലെ റയോൺസ് ഭൂമിയിൽ ഇലക്ട്രോണിക്‌സ് വ്യവസായ പാർക്ക് സ്ഥാപിക്കണം: മലബാർ ചേംബർ
കോഴിക്കോട് : മാവൂരിലെ ഗ്വാളിയോർ റയോൺസിൻറെ പൂട്ടിക്കിടക്കുന്ന ഫാക്ടറി ഭൂമിയിൽ ഇലക്ട്രോണിക്‌സ് വ്യവസായ പാർക്ക് സ്ഥാപിക്കണമെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്. പി.വി. സാമി ഹാളിൽ ചേർന്ന മലബാർ ചേംബറിൻറെ 95 മത് വാർഷിക ജനറൽ ബോഡി യോഗമാണ് അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വർഷങ്ങളായി ഏക്കർകണക്കിന് വ്യവസായത്തിന് പറ്റിയ ഭൂമി തരിശായി കിടക്കുന്നത് സംസ്ഥാനത്തിന് തന്നെ വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഇക്കാര്യത്തിൽ മലബാർ ചേംബറിൻറെ എല്ലാ […]


